കോതമംഗലം: പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന മഴക്കാലപൂർവ ശുചീകരണം ആരംഭിച്ചു. ജില്ലയിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് കവളങ്ങാട് ബ്ലോക്ക് കമ്മിറ്റിയിലെ പോത്താനിക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഡ്വ. എ.എ. അൻഷാദ്, ബ്ലോക്ക് സെക്രട്ടറി ഷിജോ അബ്രഹാം, സിജു എ.കെ, എൽദോസ് എം. ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.