ആലുവ: ആർ.ടി.പി.സി.ആർ പരിശോധനയുടെ പേരിൽ സംസ്ഥാനത്തെ സ്വകാര്യ ലാബുകൾ സർക്കാരിന്റെ മൗനാനുവാദത്തോടെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗവും യു.ഡി.എഫ് ആലുവ നിയോജക മണ്ഡലം സെക്രട്ടറിയുമായ ഡൊമിനിക് കാവുങ്കൽ ആരോപിച്ചു. അംഗീകാരമില്ലാത്ത സ്വകാര്യ ലാബുകൾ പരിശോധനയ്ക്കായി സാമ്പിൾ ശേഖരിക്കുന്നത് അവസാനിപ്പിക്കാൻ ശക്തമായ നടപടിയെടുക്കണം.