കളമശേരി: ഏലൂർ കണ്ടെയ്‌നർ റോഡിലെ പഴയ ആനവാതിലിനും മെട്രോയാർഡിനും ഇടയ്ക്ക് കക്കൂസ് മാലിന്യം തള്ളി. ഇത് പതിവായി മാറിയിരിക്കുകയാണ്. സ്ട്രീറ്റ് ലൈറ്റുകൾ ഇല്ലാത്തതിനാൽ രാത്രിയിലാണ് മാലിന്യം തള്ളൽ. സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങങൾ തടയുന്നതിന് നഗരസഭ ലക്ഷങ്ങൾ മുടക്കി കമ്പിവേലി കെട്ടി സംരക്ഷിച്ചിട്ടും മാലിന്യം തള്ളലിന് കുറവില്ല.