മുളന്തുരുത്തി: മുളന്തുരുത്തി ഗ്രാമപഞ്ചായത്തിൽ കൊവിഡ് ചികിത്സാ കേന്ദ്രം വീണ്ടും പ്രവർത്തനം ആരംഭിച്ചു. ആരക്കുന്നം സെന്റ് ജോർജ് യാക്കോബായ വലിയ പള്ളിയുടെ പാരിഷ് ഹാളിലാണ് ചികിത്സാ കേന്ദ്രം സജ്ജീകരിച്ചിട്ടുള്ളത്. 100 കിടക്കകൾ സജ്ജീകരിച്ചിട്ടുള്ള കേന്ദ്രത്തിൽ പ്രാഥമിക ചികിൽസ നൽകുന്നതിനു വേണ്ട എല്ലാ സൗകര്യങ്ങളും സർക്കാർ മാർഗ നിർദ്ദേശപ്രകാരം ഒരുക്കിയിട്ടുണ്ട്. മെയിൽ,ഫീമെയിൽ വാർഡുകൾക്കായി 15 ടോയ്ലറ്റുകൾ, സ്റ്റാഫ്, ഡ്രൈവർമാർ എന്നിവർക്ക് റെസ്റ്റ് റൂം, 24 മണിക്കൂർ സർവീസ് നൽകുന്ന ആംബുലൻസ്, ജനറേറ്റർ, ജൈവ മാലിന്യ സംസ്കരണ സംവിധാനം അജൈവ - മെഡിക്കൽ മാലിന്യ സംസ്കരണത്തിന് വാട്ടർ സ്‌ക്രബ്ബറോടു കൂടിയി ഇൻസിറേറ്റർ, വാഷിംഗ് മെഷീനുകൾ, ടെലിവിഷൻ സെറ്റുകൾ, എന്നിവയും ചികിൽസ കേന്ദ്രത്തിൽ സജ്ജീകരിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി അറിയിച്ചു.