1
പള്ളുരുത്തിയിൽ തുടങ്ങിയ കൊവിഡ് ഹെൽപ്പ് ലൈൻ സെൻറർ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ.അഷറഫ് ഉദ്ഘാടനം ചെയ്യുന്നു

പള്ളുരുത്തി: കൊച്ചിൻ കോർപ്പറേഷൻ പതിമൂന്നാം ഡിവിഷനായ കടേഭാഗത്ത് കൊവിഡ് ഹെൽപ്പ് ലൈൻ സെന്റർ പ്രവർത്തനമാരംഭിച്ചു. കൊച്ചിൻ കോർപ്പറേഷനിൽ ഡിവിഷൻ തലത്തിൽ ആദ്യ സംരംഭമാണിത്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ.അഷറഫ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ.ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. എസ്.ഐ.വൈ. ദീപു, റസിഡന്റ്സ്, ആശാ, അംഗണവാടി പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു. രാവിലെ 7 മുതൽ രാത്രി 9 വരെയാണ് പ്രവർത്തനം. ഫോൺ.9847758827.