പെരുമ്പാവൂർ: കൊവിഡ് രോഗികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പെരുമ്പാവൂർ നഗരസഭയുടെ കീഴൽ കൊവിഡ് കെയർ സെന്റർ ആരംഭിക്കും. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. രാമകൃഷ്ണന്റെ നേതൃത്വത്തിൽ കൗൺസിലർമാർ സജ്ജീകരണങ്ങൾ വിലയിരുത്തി. നിലവിൽ താലൂക്ക് ആശുപത്രിയിലാണ് സെന്റർ. നേരത്തെ സി.എഫ്.എൽ.ടി.സി ആയിരുന്ന ഇ.എം.എസ് ടൗൺഹാൾ ഇതിനായി സജ്ജീകരിക്കാനായി മന്ത്രി വി.എസ്. സുനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ മുനിസിപ്പൽ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ ആവശ്യപ്പെട്ടിരുന്നു.

വാർഡുകളിൽ അനൗൺസ്‌മെന്റും പൊലീസ് നിരീക്ഷണവും ശക്തിപ്പെടുത്തിയിട്ടുണ്ട്. നിലവിൽ നഗരസഭിലെ 12 വാർഡുകൾ കണ്ടെയിൻമെന്റ് സോണാണ്. 276 പേരാണ് ചികിത്സയിലുളളത്. ഇന്നലെ മാത്രം 27 പേർക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്.