sree-devi-79
ശ്രീദേവി

കൊച്ചി: നായനാർ മന്ത്രിസഭയിൽ വ്യവസായ ഉപദേഷ്ടാവും കെ.എസ്.ഐ.ഡി.സി ചെയർമാനുമായിരുന്ന കെ. വിജയചന്ദ്രന്റെ ഭാര്യ വി. ശ്രീദേവി (79) നിര്യാതയായി. സംസ്‌കാരം നടത്തി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ഇന്ത്യ ഫെല്ലോയായ ശ്രീദേവി വ്യവസായ സ്ഥാപനങ്ങളുടെയും റസിഡൻഷ്യൽ കെട്ടിടങ്ങളുടെയും ഡിസൈൻ വിദഗ്ദ്ധയായിരുന്നു. കൊല്ലം പരവൂരിലെ ബാങ്കർ അനിരുദ്ധന്റെയും ഹരിപ്പാട് കോമത്ത് കുടുംബാംഗം വനജാക്ഷിയുടെയും മകളാണ്.
മക്കൾ: ഡോ. വിജയശ്രീ (കൊല്ലം), വിജിത്. വി (എൻജിനീയറിംഗ് കൺസൾട്ടന്റ്). മരുമക്കൾ: പരേതനായ ഡോ. ആർ.ജി. കൃഷ്ണൻ, സരിക രാജ്. സഹോദരങ്ങൾ: ഡോ. ശശിരാജ്, ബി. ശ്യാമളദേവി.
തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിലെ 1964 ബാച്ചുകാരിയായ ശ്രീദേവി കേരളസർക്കാരിന്റെ നഗരാസൂത്രണ വിഭാഗത്തിൽ ജൂനിയർ എൻജി​നിയറായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. ട്രിച്ചി ബി.എച്ച്.ഇ.എൽ, തിരുച്ചിറപ്പള്ളി ഗവ. പോളിടെക്‌നിക്, ഡൽഹി ബി.എച്ച്.ഇ.എൽ എന്നി​വി​ടങ്ങളി​ൽ സേവനമനുഷ്ഠി​ച്ചി​ട്ടുണ്ട്.

എറണാകുളം മാമംഗലത്ത് ഓട്ടോമൊബൈൽ റോഡിൽ ഐ.ആർ.എസ്. കൺസൾട്ടൻസി ആരംഭിച്ച് പൊതുമേഖലയുമായി ബന്ധപ്പെട്ട പഠനങ്ങൾക്കും ശ്രീദേവി​ നേതൃത്വം നൽകി.