അടിമാലി: ദേശീയപാതയിൽ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് 34 ദിവസമായി ചികിത്സയിലായിരുന്ന മച്ചിപ്ലാവ് അറയ്ക്കൽ ജോർജിന്റെ ഭാര്യ റോസിലി (61) മരിച്ചു. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞമാസം 23നാണ് കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ റോസിലിയെ കാർ ഇടിച്ചു വീഴ്ത്തിയത്. സംസ്ക്കാരം ഇന്ന് വൈകിട്ട് 4ന് മച്ചിപ്ലാവ് അസീസി പള്ളിയിൽ. നേര്യമംഗലം തറത്തിൽ കുടുംബാംഗമാണ്. മക്കൾ: ഗ്ലെന്നി, ജിക്സൻ, ജോൺസൺ (ഖത്തർ). മരുമക്കൾ: ബാബു കുത്താണികരയിൽ മൂവാറ്റുപുഴ, അമ്പിളി (തോക്കുപാറ), ബോബി (കഞ്ഞിക്കുഴി).