കൊച്ചി : പൊലീസ് പരിശോധന കടുപ്പിച്ചതോടെ എറണാകുളം ജില്ലയിൽ കൊവിഡ് പ്രോട്ടോക്കാൾ ലംഘന കേസുകൾ കുറഞ്ഞു. സിറ്റി പൊലീസ് പരിധിയിൽ ഇന്നലെ 94 കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തത്. 67 പേരെ അറസ്റ്റ് ചെയ്തു. ഏഴ് വാഹനങ്ങൾ പിടിച്ചെടുത്തു.
എറണാകുളം റൂറലിൽ 115 കേസുകളിൽ നിന്നായി 45 പേരെ അറസ്റ്റ് ചെയ്യുകയും അഞ്ച് വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. സാമൂഹ്യ അകലം പാലിക്കാത്തതിന് 1970 പേർക്കെതിരെയും മാസ്‌ക്ക് ധരിക്കാത്തതിന് 2050 പേർക്കെതിരെയും നടപടിയെടുത്തു.