തൃപ്പൂണിത്തുറ: താലൂക്ക് ആശുപത്രിയിൽ കൊവിഡ് ചികിത്സയ്ക്കായി ഒരുക്കിയ വാർഡുകളിലെ രോഗികൾക്ക് ചൂടുവെള്ളവും തണുത്ത വെള്ളവും യഥേഷ്ടം ലഭ്യമാക്കുന്നതിന് സേവന സന്നദ്ധ സംഘടനയായ അഭയം വാട്ടർ പ്യൂരിഫയറുകൾ സ്ഥാപിച്ചുനൽകി. മൂന്നു നിലകളിലായി ഒരുക്കിയ വാർഡുകളിൽ നിലവിൽ 78 കോവിഡ് രോഗികൾ ചികിത്സയിലുണ്ട്. മൂന്നു നിലകളിലും ഒരോ വാട്ടർ പ്യൂരിഫയർ എന്ന നിലയിലാണ് സ്ഥാപിച്ചിട്ടുള്ളത്. അഭയം മെമ്പർ എസ്. ഹരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കാതറിന് പ്യൂരിഫയറുകൾ കൈമാറി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സഞ്ജു മോഹനൻ പങ്കെടുത്തു.