കൊച്ചി: നഗരത്തിൽ കൊവിഡ് രോഗികൾക്കും, ക്വാറന്റൈനിലുളളവർക്കുമായി കോർപ്പറേഷൻ നടത്തിവരുന്ന ഭക്ഷണവിതരണത്തിന്റെ അഞ്ചാം ദിവസത്തെ വിതരണം ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എറണാകുളം കരയോഗത്തിന്റെ സഹകരണത്തോടെ ടി.ഡി.എം. ഹാളിൽ വച്ച് പാചകം ചെയ്താണ് കോർപ്പറേഷൻ ഭക്ഷണം വിതരണം ചെയ്തു വരുന്നത്. ഇതു വരെ ദിവസേന രണ്ട് നേരങ്ങളിലായി 16,800 ഭക്ഷണ പൊതികളാണ് വിതരണം ചെയ്തത്.