പെരുമ്പാവൂർ: കൂടാലപ്പാട് റേഷൻ വ്യാപാരിയുടെ മാല പൊട്ടിച്ച കേസിൽ കറുകുറ്റി മരങ്ങാടം പള്ളിക്ക് സമീപം മാളിയേക്കൽ വീട്ടിൽ ലൈജു ആൻറണി (46), തുറവൂർ ആനപ്പാറ പള്ളിക്ക് സമീപം പാലാട്ടി വീട്ടിൽ ലിജോ വർഗ്ഗീസ് (40) എന്നിവരെ കോടനാട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെയാണ് കൂടാലപ്പാട് കൊടുവേലിപ്പടി ഭാഗത്തുള്ള റേഷൻ കടയുടെ അകത്ത് കയറി കടയുടമ കൃഷ്ണൻകുട്ടിയുടെ സ്വർണമാല പൊട്ടിച്ചെടുത്ത് കാറിൽ രക്ഷപ്പെട്ടത്. അത്താണിയിൽ നിന്നാണ് ഇന്നരെ അറസ്റ്റ് ചെയ്തത്. ലൈജുവിനെതിരെ അങ്കമാലി സ്റ്റേഷനിലും ലിജോക്കെതിരെ കാലടി സ്റ്റേഷനിലും കേസുകളുണ്ട്.