തൃപ്പൂണിത്തുറ: തനിക്ക് വിഷുക്കൈനീട്ടം ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി എട്ടു വയസുകാരൻ മാതൃകയായി. എരൂർ കൊപ്പറമ്പ് തൊട്ടിപ്പറമ്പിൽ രതീഷിന്റേയും നിത്യയുടെയും മകൻ കാശിനാഥാണ് രണ്ടായിരം രൂപ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നൽകിയത്. കൊവിഡിന്റെ ഭീകരതയും വാക്സിൻ സൗജന്യം നിർത്തലാക്കിയതും മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞ് തന്റെ ചെറുസമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിക്കുകയായിരുന്നു. എം. സ്വരാജ് എം.എൽ.എ തുക ഏറ്റുവാങ്ങി. നഗരസഭാ വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ, വി.ജി. സുധികുമാർ, ടി.ജി. ബിജു എന്നിവർ സന്നിഹിതരായിരുന്നു.