11

തൃക്കാക്കര: വൈഗ കൊലക്കേസ് പ്രതി സാനുമോഹന്റെ കസ്റ്റഡി കാലാവധി അഞ്ചു ദിവസം നീട്ടാൻ പൊലീസ് അപേക്ഷ നൽകും. നാളെ വൈകിട്ടാണ് ​ കാലാവധി അവസാനിക്കുക. തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര എന്നി​വി​ടങ്ങളി​ൽ തെളിവെടുപ്പിന് കൊണ്ടുപോയിരുന്നു.അതിനാൽ നാട്ടിലെ തെളിവെടുപ്പ് പൂർത്തിയായിട്ടില്ല.

വൈഗ കൊല്ലപ്പെട്ട ദി​വസം ആലപ്പുഴ തൃക്കുന്നപ്പുഴയിൽ നി​ന്ന് സാനു വൈഗയുമായി കാക്കനാട്ടെ ഫ്‌ളാറ്റിലേക്ക് വരുന്നതിനിടെ ഭക്ഷണം വാങ്ങിയ അരൂരിലെ ബേക്കറിയിയിലും രമ്യയുടെ സഹോദരിയുടേതടക്കം മൂന്ന് വീടുകളിലും തെളിവെടുപ്പ് നടത്താനുണ്ട്. രമ്യയുടെ സാന്നിധ്യത്തിലും ചോദ്യം ചെയ്യൽ അനി​വാര്യമാണ്.

ഇന്നലെ കാക്കനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സാനുവി​ന് കൊവിഡ് ടെസ്റ്റ് നടത്തി. ഫലം നെഗറ്റീവായിരുന്നു. സംസ്ഥാനത്തി​ന് പുറത്ത് പോയി​ വന്നതി​നാൽ കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഏഴ് ദിവസം ക്വാറന്റൈനി​ൽ കഴി​യണം. ആർ.ടി.പി .സി ആർ ഫലം അറിയുംവരെ പുറത്തിറങ്ങാൻ കഴിയില്ല. ഇതിനായി രണ്ട് ദി​വസം കൂടി​ വേണം.