തൃക്കാക്കര: തൃക്കാക്കരയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി തൃക്കാക്കര നഗരസഭ. കൊവിഡ് രോഗികളുടെ നിരക്ക് ഉയരുന്ന സാഹചര്യത്തിൽ തൃക്കാക്കരയിൽ 43 വാർഡുകളുടെ പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾസെന്റർ ആരംഭിച്ചു
കൊറോണ ഹെൽപ്പ് ഡെസ്ക് സ്ഥാപിക്കുകയും അതിൽ ഒരു ഡോക്ടറുടെ സേവനം ഉറപ്പ് വരുത്തുകയും ചെയ്തു
അടിയന്തരമായി 2 ആംബുലൻസ് സൗകര്യം ഏർപ്പെടുത്തുകയും വാഹന സൗകര്യം ഇല്ലാത്ത കൊവിഡ് രോഗികൾക്ക് വാഹന സൗകര്യവും ഏർപ്പെടുത്തി. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡാറ്റ എന്റർ ചെയ്യുന്നതിനായി ജീവനക്കാരെ നൽകി. കൊവിഡ് രോഗികൾ ഹെൽപ്പ് ഡെസ്ക്കുമായി ബന്ധപ്പെട്ടാൽ മുഴുവൻ രോഗികൾക്കും ഡോക്ടർ നിർദ്ദേശിക്കുന്ന മുഴുവൻ മെഡിസിനും സൗജന്യമായി നൽകും. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ആവശ്യപ്പെടും. മുഴുവൻ മെഡിസിനും നഗരസഭ നൽകും. മെഡിസിൻ വിതരണത്തിനായി ആശാ വർക്കർമാരേയും ഡെലിവറി ബോയ്സിനേയും ചുമതലപ്പെടുത്തും. പുതുതായി തുടങ്ങിയ തൃക്കാക്കരയിലെ കൊവിഡ് കെയർ സെന്ററിൽ 45 ലിറ്ററിന്റെ 2 ഓക്സിജൻ സിലണ്ടറുകൾ സ്ഥാപിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്ക് ഒരോന്നിനും 100 വീതം പൾസ് ഓക്സോമീറ്റർ നൽകും. തൃക്കാക്കര നിവാസികൾക്ക് വാക്സിനേഷൻ ഉറപ്പ് വരുത്തുന്നതിനായി ആശാ വർക്കർമാർക്കും കുടുംബശ്രീ അംഗങ്ങൾക്കും നിർദ്ദേശം നൽകിയതായി നഗരസഭ അദ്ധ്യക്ഷ അജിത തങ്കപ്പനും, ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റഷിദ് ഉള്ളംപിള്ളിയും അറിയിച്ചു