കൊച്ചി: എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ കൊവിഡ് രോഗികൾക്ക് ആവശ്യമായ മരുന്നുകൾ എത്തിക്കുന്നതിന് ഹൈബി ഈഡൻ എം. പിയുടെ കൊവിഡ് ഹെൽപ്പ് ഡെസ്‌ക്ക് ആരംഭിച്ചു.
സമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും മരുന്ന് വാങ്ങാൻ പരസഹായം ഇല്ലാത്തവർക്കും ഈ നമ്പറിൽ വിളിക്കാം. മരുന്നുകൾ തികച്ചും സൗജന്യമായാണ് എത്തിച്ചു നൽകുന്നത്. കൊവിഡ് പോസിറ്റീവ് രോഗികൾക്ക് മാത്രമാണ് ഈ സേവനം ലഭ്യമാകൂവെന്ന് ഹൈബി ഈഡൻ എം. പി പറഞ്ഞു. കഴിയാവുന്നത്ര ആളുകൾക്ക് മരുന്ന് എത്തിക്കുക എന്നതാണ് ലക്ഷ്യം. രാവിലെ 9 മുതൽ രാത്രി 9 വരെയാണ് ഹെൽപ് ഡെസ്‌ക്ക് പ്രവർത്തിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് : 04843503177.