കൊച്ചി: അവശ്യസർവീസിൽ ഉൾപ്പെടുത്തിയിട്ടുള്ള സുരക്ഷാജീവനക്കാർക്ക് ലോക്ക് ഡൗൺ ദിവസങ്ങളിലും കർഫ്യൂവിനും തൊഴിൽസ്ഥലത്ത് എത്തിച്ചേരാനുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്ന് സ്റ്റേറ്റ് അസോസിയേഷൻ ഒഫ് പ്രൈവറ്റ് സെക്യൂരിറ്റി ഇൻഡസ്ട്രി (സാപ്സി ) ആവശ്യപ്പെട്ടു. പല ചെക്കിംഗ് കേന്ദ്രങ്ങളിലും സ്വകാര്യ സുരക്ഷാജീവനക്കാരെ പൊലീസ് തടയുകയും തിരികെപ്പോകാൻ ആവശ്യപ്പെടുന്നതായും പരാതിയുണ്ട്. ജീവനക്കാർക്ക് അവരുടെ ജോലി നിർവഹിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ജനറൽ സെക്രട്ടറി ഹബീബ് റഹ്മാൻ, പ്രസിഡന്റ് മുരളീധരക്കുറുപ്പ്, ട്രഷറർ റെജി മാത്യു എന്നിവർ മുഖ്യമന്ത്രിക്ക് നിവേദനം നൽകി