മൂവാറ്റുപുഴ: കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ പായിപ്ര ഗ്രാമപഞ്ചായത്ത് കണ്ടെയ്മെന്റ് സോണാക്കി. കഴിഞ്ഞ ദിവസം മുതൽ അടുത്ത ഏഴ് ദിവസത്തേക്കാണ് കണ്ടെയ്മെന്റ് സോൺ. കൊവിഡ്നിയന്ത്രണ വിധേയമായില്ലെങ്കിൽ കണ്ടെയ്മെന്റ് സോൺ പിൻവലിക്കാൻ സാധിക്കുന്നതല്ല.എല്ലാവരും സഹകരിക്കണമെന്നും ആരോഗ്യ വകുപ്പും മറ്റും തരുന്ന നിർദേശങ്ങൾ പാലിക്കണമെന്നും പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി ആവശ്യപ്പെട്ടു.യോഗത്തിൽ വൈസ് പ്രസിഡന്റ് നിസ, സ്ഥിരംസമിതി അദ്ധ്യക്ഷരായ വി.ഇ നാസർ, എം.സി വിനയൻ പഞ്ചായത്തഗംങ്ങളായ എം.സ് അലിയാർ, പി.എം അസീസ്, ഷാഫി മുതിരക്കാലായിൽ, ഇ.എം ഷാജി, സക്കീർ.ഹുസൈൻ എൽജി റോയി, ജലാലുദ്ദീൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.