pic
കോട്ടപ്പടി പഞ്ചായത്തിലെ മുട്ടത്തുപാറ അങ്കണവാടിയിലെ ജസീന്ത ടീച്ചർക്ക് ഉപഹാരം നൽകുന്നു

കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ മുട്ടത്തുപാറ അങ്കണവാടിയിലെ ടീച്ചർ ജസീന്ത.പി.എം 42 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ചു.കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ചെറിയ രീതിയിൽ യാത്രഅയപ്പ് നടത്തി. പഞ്ചായത്ത്‌ പ്രസിഡന്റ് മിനി ഗോപി ഉദ്ഘാടനം ചെയ്തു.വാർഡ്‌ മെമ്പർ മാരായ സണ്ണി വർഗീസ്‌, സന്തോഷ്‌ അയ്യപ്പൻ, സി.ഡി.പി.ഒ സുഹറ, പൂർവ വിദ്യാർത്ഥി ഷാൻ കുരിയക്കോസ് എന്നിവർ സംസാരിച്ചു.