മൂവാറ്റുപുഴ: ശക്തമായ കാറ്റിലും മഴയിലും കല്ലൂർക്കാട് ഭാഗത്ത് വിവിധ സ്ഥലങ്ങളിൽ മരങ്ങൾ വീണ് ഗതാഗത തടസപ്പെട്ടു. ഒരാളുടെ ഇന്നോവ കാറിന്റെ മുകളിലേക്കും കെ.എസ്.ഇ.ബി ലൈനിലേക്കും മരം വീണു. കല്ലൂർക്കാട് - കലൂർ, കല്ലൂർക്കാട്- കാവക്കാട് റോഡ് എന്നിവിടങ്ങളിലും മരം മറിഞ്ഞുവീണു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കല്ലൂർക്കാട് ,മൂവാറ്റുപുഴ ഫോഴ്സ് സംഘം മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.