cleaning
ഏലൂർ ഫാക്ട് ജംഗ്ഷനിൽ കൗൺസിലർമാരും ആരോഗ്യ പ്രവർത്തകരും ചേർന്ന് അണു നശീകരണം നടത്തുന്നു.

കളമശേരി: ഏലൂർ നഗരസഭയിലെ ഫാക്ട് ജംഗ്ഷൻ, പാതാളം, കുറ്റിക്കാട്ടുകര പുതിയറോഡ് കവല, മഞ്ഞുമ്മൽ, വടക്കുംഭാഗം എന്നീ പ്രധാന പ്രദേശങ്ങളിൽ അണുനശീകരണം നടത്തി. കൗൺസിലർമാരായ പി.ബി. ഗോപിനാഥ്, അനിൽ അലുപുരം, എസ്. ഷാജി, അയൂബ് , ചെയർമാൻ എ.ഡി. സുജിൽ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി.

നഗരസഭയിൽ 405 കൊവിഡ് രോഗബാധിതരുണ്ട്. പ്രാഥമികാരോഗ്യകേന്ദ്രത്തിൽ വാക്സിനേഷൻ ക്യാമ്പും നടക്കുന്നുണ്ട്. വ്യാപാരസ്ഥാപനങ്ങളിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനയും ശക്തമാക്കി.