കൊച്ചി: ജില്ലയിൽ കൊവിഡ് രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ വി.പി.എസ് ലേക് ഷോർ ആശുപത്രി കൊവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം തുടങ്ങി. ഒരേസമയം 40 പേരെ കിടത്തി ചികിത്സിക്കാൻ കഴിയുന്ന കേന്ദ്രത്തിൽ ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനം 24 മണിക്കൂറും ലഭിക്കും. കൊവിഡ് പോസിറ്റീവായി മിതമായ ലക്ഷണങ്ങൾ കാണിക്കുന്നവർക്കാണ് (കാറ്റഗറി എ രോഗികൾ) കേന്ദ്രത്തിൽ ചികിത്സ തേടാനാവുക. രോഗം മൂർച്ഛിക്കുന്നവർക്ക് പ്രത്യേക പരിചരണത്തിനുവേണ്ട സൗകര്യങ്ങളും ഒരുക്കും. 24 മണിക്കൂർ ആംബുലൻസ് സേവനവുമുണ്ട്. രോഗം ഗുരുതരമാകുന്നവർക്ക് ചികിത്സ ലഭിക്കുമെന്ന് ഉറപ്പുവരുത്താനാണ് പ്രാഥമിക ചികിത്സാകേന്ദ്രത്തിന് തുടക്കമിട്ടതെന്ന്‌ ആശുപത്രി അധികൃതർ അറിയിച്ചു.