മൂവാറ്റുപുഴ: കൊവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ വാളകം ഗ്രാമപഞ്ചായത്തിലെ പതിനാല് വാർഡുകളും കണ്ടെയ്മെന്റ് സോണാക്കി. എൻ.എച്ച് റോഡുകൾ ഒഴികെ എല്ലാ റോഡുകളിലും ഗതാഗതം നിയന്ത്രിച്ച് ബോർഡുകൾ സ്ഥാപിക്കാൻ തീരുമാനിച്ചു. അവശ്യസാധനങ്ങൾ ലഭിക്കുന്ന കടകൾ രാവിലെ 8 മുതൽ വൈകിട്ട് 5 വരെയും മറ്റു കടകൾ 8 മുതൽ ഒരു മണി വരെയും തുറക്കാം.