ഉദയംപേരൂർ: കോൺഗ്രസ് ഉദയംപേരൂർ സൗത്ത് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പതിനാലാം വാർഡിലെ ആശാ വർക്കർമാർക്ക് ഓക്സിമീറ്റർ വിതരണം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.പി. ഷൈമോൻ അദ്ധ്യക്ഷത വഹിച്ചു. ടി.വി. ഗോപിദാസ്, ജോൺ ജേക്കബ്, മെമ്പർ സ്മിതാ രാജേഷ്, ജൂബൻ ജോൺ, ബാരിഷ് വിശ്വനാഥ്, ആശാവർക്കർമാരായ ആഷ മുരളി, ഷീല ബാബു, സുജിത്ത് ഇ.എസ്, ഷിബു പി.ടി തുടങ്ങിയവർ സംസാരിച്ചു.