കളമശേരി: കുസാറ്റിൽ കാർഷിക-ആരോഗ്യ പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്ന് വൈസ് ചാൻസലർ ഡോ.കെ.എൻ. മധുസൂദനൻ പറഞ്ഞു. കാമ്പസിൽ പച്ചക്കറികളുടെ വിളവെടുപ്പുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷികവികസന കർഷകക്ഷേമവകുപ്പുമായി സഹകരിച്ച് തരിശിൽ നിന്ന് ഉണർവിലേക്ക് എന്ന പദ്ധതി പ്രകാരമാണ് കൃഷിചെയ്തത്. പ്രോ-വൈസ് ചാൻസലർ ഡോ. പി.ജി. ശങ്കരൻ, ഡോ.കെ. ഗിരീഷ്‌കുമാർ, പ്രോഗ്രാം കോ-ഓർഡിനേറ്റർമാരായ ഡോ. പി.കെ. ബേബി, ഡോ. സംഗീത കെ.പ്രതാപ് എന്നിവർ നേതൃത്വം നൽകി.
എൻ.എസ്.എസ് സന്നദ്ധ പ്രവർത്തകരും മറ്റുമാണ് പ്രവർത്തനങ്ങളിൽ പങ്കാളികളായത്.