കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിൽ ജനകീയ പിന്തുണയോടെ എഫ്.എൽ.ടി.സി തുടങ്ങണമെവാവശ്യപ്പെട്ട് കളക്ടർക്ക് പരാതി നൽകി. രോഗികളായി വീടുകളിൽ കഴിയുന്നവർക്ക് രോഗബാധ മറ്റുള്ളവരിലേക്ക് പകരുന്നത് തടയാനായി ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് മാറ്റുന്നതിനുള്ള സൗകര്യം വേണമെന്നാണ് ആവശ്യം. ബഹുഭൂരിപക്ഷം വീടുകളിലും ഒറ്റ കക്കൂസ് മാത്രം ഉള്ളതിനാൽ ബന്ധുക്കളിലേക്കും രോഗം പടരുന്ന സ്ഥിതിയാണുള്ളത്. ഇക്കാര്യത്തിൽ പഞ്ചായത്ത് ഭരണ സമിതി അനാസ്ഥ കണിക്കുന്നെന്നും പഞ്ചായത്ത്, വാർഡ് തലങ്ങളിൽ ജാഗ്രതാസമിതികൾ രൂപീകരിക്കുന്നതിനും പഞ്ചായത്ത് തയ്യാറായില്ലെന്നും പരാതിയിൽ പറയുന്നു.