കാലടി: സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ അഫിലിയേഷനുള്ള ആലുവ താലൂക്ക് ലൈബ്രറി കൗൺസിലിലെ എപ്ലസ് ഗ്രേഡുമുതൽ എഫ് ഗ്രേഡ് വരെയുള്ള ലൈബ്രറികൾ മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിൽ പങ്കെടുക്കും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് അക്ഷരസേന ലൈബ്രറികളിൽ രൂപീകരിച്ചു. 100 വീടുകളിൽ സന്നദ്ധ പ്രവർത്തനങ്ങൾ, സൗജന്യ ഓൺലൈൻ വാക്സിനേഷനുള്ള രജിസ്ട്രേഷൻ, അണുനശീകരണം, രക്തദാനം എന്നിവ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്നത് അക്ഷരസേനാംഗങ്ങൾ വഴിയാണ്. ഡോസ് ഒന്നിന് 400 രൂപ വീതം 1000 ഡോസ് വാക്സിനുള്ള തുക ജില്ലാ ലൈബ്രറി കൗൺസിലിനു കൈമാറുമെന്ന് താലൂക്ക് പ്രസിഡന്റ് കെ. രവിക്കുട്ടനും സെക്രട്ടറി ഷാജി നീലീശ്വരവും അറിയിച്ചു.