പെരുമ്പാവൂർ: ഡൽഹി എൽ.എൽ.ജി.പി. ആശുപത്രിയിലെ നഴ്സ് രായമംഗലം സ്വദേശിനി ജെസി ജോസഫ് (56) കൊവിഡ് ബാധിച്ച് മരിച്ചു. രായമംഗലം ഗ്രാമപഞ്ചായത്ത് കീഴില്ലം എട്ടാം വാർഡംഗം ജോയ് പതിയ്‌ക്കലിന്റെ സഹോദരിയാണ്. സംസ്കാരം ഡൽഹിയിൽ നടത്തി. ഭർത്താവ് മാത്യുവും കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മകൾ: മിനു മാത്യു. 38 വർഷമായി ഡൽഹിയിലായിരുന്നു താമസം. ഡൽഹിയിലെ ഗവ. ആശുപത്രി ജീവനക്കാരിയായിരുന്നിട്ടും കൃത്യമായ ചികിത്സ കിട്ടാത്തതുമൂലമാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.