പെരുമ്പാവൂർ: വ്യക്തി ജീവിതത്തിലും സ്വർണവ്യാപാരത്തിലും പത്തരമാറ്റു തിളക്കത്തോടെ പെരുമ്പാവൂർ ചരിത്രത്തിൽ ഇടം നേടിയ വേലായുധൻ ആചാരി ഓർമ്മയായി. സാമൂഹ, സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യവും ആദ്ധ്യാത്മിക അക്ഷര കേന്ദ്രങ്ങളുടെ ബന്ധുവുമായിരുന്ന ആചാരിക്കും സ്ഥാപനങ്ങൾക്കും നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. പെരുമ്പാവൂർ ഉപജില്ലയിലെ 10 വിദ്യാലയങ്ങളിൽ പെരുമ്പാവൂർ വേലപ്പാസ് ജ്വല്ലറി വായനാ പൂർണിമയുടെ സഹകരണത്തോടെ നടപ്പാക്കിയ പുസ്തക ചങ്ങാത്തം പദ്ധതി പൊതു വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ അംഗീകാരം നേടിയിട്ടുണ്ട്.