പെരുമ്പാവൂർ: പ്രശസ്ത സാഹിത്യകാരനും റിട്ട: ഹെഡ്മാസ്റ്ററുമായ പത്മനാഭൻ അല്ലപ്ര രചിച്ച ശ്രീ നാരായണ അക്ഷരശ്ലോക മഞ്ജരി എന്ന പുസ്തകത്തിന്റെ പ്രകാശനത്തിന്റെ ആദ്യ പ്രതി രാമസ്വാമി പെരുമ്പാവൂരിന് നൽകി ഗുരുധർമ്മ പഠന കേന്ദ്രം ഡയറക്ടർ ഡോ: ആർ.അനിലൻ നിർവഹിച്ചു. തപസ്യ കലാ സാഹിത്യ വേദി കുന്നത്തുനാട് താലൂക്ക് സമിതി പ്രസിഡന്റ് ഡോ: ബി.രാജീവിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ആചാര്യ എം.കെ.കഞ്ഞോൽ, മുനിസിപ്പൽ കൗൺസിലർ ടി.ജവഹർ, പരസ്യ കലാ സാഹിത്യ വേദി സംസ്ഥാന പ്രസിഡന്റ് പ്രൊഫ: പി.ജി.ഹരിദാസ്, പി.കെ.രാജീവ്, വിജയകുമാർ എന്നിവർ സംസാരിച്ചു. ഗുരുദേവ കൃതികളിലെ പത്തക്ഷരങ്ങളിൽ കുറയാത്ത ശ്ലോകങ്ങൾ ഉൾപ്പെട്ടുത്തിയിട്ടുള്ളതാണ് ഈ അക്ഷരശ്ലോക ആവിഷ്‌കാരം. 1001 രൂപയാണ് പുസ്തകത്തിന്റെ വില.