കൊച്ചി: ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്‌പോർട്‌സ് അസോസിയേഷൻ കേരളയും നിത്യോപയോഗ സാധനങ്ങൾ നിർമ്മിക്കുന്ന മാക്‌സൽ കമ്പനിയുമായി ചേർന്ന് ഭിന്നശേഷിക്കാരായ കായിക താരങ്ങൾക്ക് പരിശീലനത്തിനും കായിക ഉപകരണങ്ങൾ വാങ്ങുന്നതിനുമായി സ്വയംതൊഴിൽ പദ്ധതി ആരംഭിക്കുന്നു. ഡോർ ടു ഡോർ മാർക്കറ്റിംഗ് ചെയ്യാൻ താത്പര്യമുളളവർക്ക് അപേക്ഷിക്കാം. ഇന്റർവ്യൂ, പരിശീലനം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. മുഴുവൻ സമയമോ ഭാഗിക സമയമോ ചെയ്യുവാൻ കഴിയുന്ന ജോലിക്കായി ശാരീരികവെകല്യമുള്ളവർക്കും വിദ്യാർത്ഥികൾക്കും വനിതകൾക്കും മുതിർന്ന പൗരന്മാർക്കും ക്ലബ്ബുകൾക്കും വായനശാലകൾക്കും സന്നദ്ധ സംഘടനകൾക്കും അപേക്ഷിക്കാം. ഭിന്നശേഷിക്കാർക്കും നിർദ്ധന കുടുംബത്തിലെ അംഗംങ്ങൾക്കും മുൻഗണന. അവസാന തീയതി മേയ് 2. ഫോൺ: 9747820407.