പെരുമ്പാവൂർ: വെങ്ങോല മേപ്രത്തുപടി ലാലു തോമസ് ലൈബ്രറിയിൽ മലയാളസാഹിത്യകാരന്മാരുടെ പേരിൽ ആരംഭിച്ച 'അവധിക്കാല വായനക്കൂട്ടങ്ങൾ' ലൈബ്രറി കൗൺസിൽ വെങ്ങോല പഞ്ചായത്ത് നേതൃസമിതി ചെയർമാൻ കെ.രവി ഉദ്ഘാടനം ചെയ്തു. വായന പ്രസിഡന്റ് കെ.എം സലിം അദ്ധ്യക്ഷത വഹിച്ചു. പ്രൈമറി സെക്കൻഡറി വിഭാഗങ്ങളിലെ 10 കുട്ടികൾ കൊവിഡ് നിബന്ധനകൾക്കു വിധേയമായി വീട്ടുമുറ്റങ്ങളിലോ മരത്തണലിലോ സംഗമിച്ച് പുസ്തക വിതരണം, എഴുത്തുകാരുമായി ഓൺലൈനിലും നേരിട്ടും സംവാദം ,അക്ഷരപൂരം വൈജ്ഞാനികമത്സരങ്ങൾ,ഗ്രന്ഥശാലാസന്ദർശനം ഇന്നിവ നടത്തും.കൊവിഡ്മുക്തിക്കു ശേഷം വിവിധ ഗ്രന്ഥശാലകളിൽ കൂടുതൽ വായനക്കൂട്ടങ്ങൾ ആരംഭിക്കുന്നതിന് സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ അരങ്ങും അക്ഷരവും വാട്‌സ്ആപ് കൂട്ടായ്മയിലോ നേതൃസമിതിയിലോ രജിസ്റ്റർ ചെയ്യാവുന്നതാണ്. ലാലു തോമസ് ലൈബ്രറിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ലൈബ്രറി താലൂക്ക് കൗൺസിൽ സെക്രട്ടറി പി.ജി.സജീവ്, റേഡിയോ ജോക്കി ജുവൽ ബേബി, ന്യൂസ് റീഡർ നിഷ രാജേഷ്, വായനപൂർണിമ കോ ഓഡിനേറ്റർ ഇ.വി.നാരായണൻ, ജില്ലാതല വായനപുരസ്‌കാര ജേതാവ് സുനിത കിൽജി എന്നിവർ സംസാരിച്ചു.