കൊച്ചി: എറണാകുളം ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ആയുഷ്മാൻഭവ, സദ്ഗമയ സ്പെഷ്യൽ ക്ലിനിക്കിന്റെ നേതൃത്വത്തിൽ 14 വയസിൽ താഴെയുള്ളവർക്കായി ഓൺലൈനിലൂടെ തൻമയി 2 സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു. മേയ് ഒന്നിന് രാവിലെ 10 മുതൽ 11 വരെ കളിചിരികളും അറിവുകളുമായി തുടരുന്ന ഓൺലൈൻ ക്ലാസുകൾ ഒരുമാസം നീളും. ആരോഗ്യ, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ ദിവസവും ക്ലാസ് നയിക്കും. പങ്കെടുക്കേണ്ടവർ 9496787017എന്ന നമ്പറിൽ ബന്ധപ്പെടണം.