തൃപ്പൂണിത്തുറ: തിരുനാൾ ആഘോഷം വെട്ടിച്ചുരുക്കി പാവപ്പെട്ട പെൺകുട്ടിക്ക് വിവാഹ ധനസഹായം നൽകി തൃപ്പൂണിത്തുറ വടക്കേക്കോട്ട സെന്റ് ജോസഫ് ചർച്ച് പാരിഷ് കമ്മിറ്റി മാതൃകയായി. നിരവധിപേർക്ക് വിദ്യാഭ്യാസ, ചികിത്സാ ധനസഹായവും നൽകി. പെരുനാൾ ചടങ്ങ് മാത്രമായി നടത്തും. കൊടിയേറ്റ് ഫാ. ജോൺസൺ ഡിക്കൂഞ്ഞ നിർവഹിച്ചു. പള്ളി വികാരി ഫാ. ജോളി തപ്പലോടത്ത്, സഹവികാരിമാരായ ഫാ. ഷിനോജ് റാഫേൽ, ഫാ. സ്മിജോ ജോർജ് എന്നിവർ നേതൃത്വം നൽകി.