കൊച്ചി: മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമ്മാണം പൂർത്തീകരിച്ച മാമംഗലം -പൊറ്റക്കുഴി കൽവെർട്ട് മേയർ അഡ്വ.എം. അനിൽകുമാർ ഗതാഗതത്തിനായി തുറന്നുകൊടുത്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ സുനിത ഡിക്‌സൺ, കൗൺസിലർമാരായ സി.എ. ഷക്കീർ, സജിനി ജയചന്ദ്രൻ, ദീപ്തിമേരി വർഗീസ്, അഷിത യഹിയ എന്നിവരും എൻജിനീയർമാരും പങ്കെടുത്തു.
ടൈം ഷെഡ്യൂൾ തയ്യാറാക്കിയാണ് കോർപ്പറേഷൻ കൽവെർട്ടിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. അതനുസരിച്ചുതന്നെ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനായത് മികവായി.