ഉദയംപേരൂർ: ഗ്രാമപഞ്ചായത്ത് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തിൽ ശ്രീനാരായണ വിജയസമാജം 1084-ാം നമ്പർ എസ്.എൻ.ഡി.പി ശാഖായോഗം ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന ശ്രീനാരായണ പഠനഗവേഷണകേന്ദ്രം ആസ്ഥാനമന്ദിര നിർമ്മാണ ശിലാസ്ഥാപന കർമ്മം മാറ്റി. നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട മറ്റ് നടപടികൾ തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു. .