പള്ളുരുത്തി: ഇടക്കൊച്ചി സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കൊവിഡ് ബാധിത കുടുംബങ്ങൾക്ക് സൗജന്യമായി പത്തിനം ഭക്ഷ്യധാന്യങ്ങൾ അടങ്ങിയ കിറ്റ് നൽകും.15, 16 ഡിവിഷനിലെ കുടുംബങ്ങൾക്കാണ് നൽകുന്നത്. പ്രസിഡന്റ് ജോൺ റിബല്ലോ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.ജെ. ഫ്രാൻസിസ്, ജീജാ ടെൻസൺ, അഭിലാഷ് തോപ്പിൽ, കെ.എം. മനോഹരൻ, പി.ഡി. സുരേഷ്, കെ.എസ്. അനിക്കുട്ടൻ, ടി.എൻ. സുബ്രഹ്മണ്യൻ തുടങ്ങിയവർ സംബന്ധിച്ചു.