cnm
സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ.മോഹനനും കുടുംബവും വീട്ടിൽ സത്യഗ്രഹം നടത്തുന്നു

കോലഞ്ചേരി: കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയത്തിനെതിരെ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ വീട്ടുമുറ്റത്ത് സത്യഗ്രഹം നടന്നു. ഇന്നലെ വൈകിട്ട് 5.30 മുതൽ 6 വരെ വീട്ടുമുറ്റത്ത് പ്ളക്കാഡും, പോസ്റ്ററുമുയർത്തി നേതാക്കളും, പ്രവർത്തകരും പ്രതിഷേധിച്ചു. വാക്സിന് അമിത വില ഈടാക്കി കൊള്ള നടത്താൻ കമ്പനികൾക്ക് അവസരം നൽകുന്ന നടപടിക്കെതിരെയാണ് സമരം. സി.പി.എം ജില്ലാസെക്രട്ടറി സി.എൻ. മോഹനൻ എറണാകുളത്തെ വീട്ടിലും ജില്ലാ കമ്മിറ്റിയംഗം സി.ബി. ദേവദർശനൻ പുത്തൻകുരിശിലും ഏരിയ സെക്രട്ടറി സി.കെ.വർഗീസ് കിങ്ങിണിമറ്റത്തും ജില്ലാകൺവീനർ ജോർജ് ഇരപ്പരത്തി വലമ്പൂരും ജനാധിപത്യ കേരള കോൺഗ്രസ് നേതാവി പൗലോസ് മുടക്കന്തല കടയിരുപ്പിലും സമരത്തിൽ പങ്കെടുത്തു.