കൊച്ചി: നഗരത്തിലെ കൊവിഡ് രോഗികൾക്കും ക്വാറന്റെയിനിലുള്ളവർക്കുമായി ഇന്നലെ 4066 ഭക്ഷണപ്പൊതികൾ കോർപ്പറേഷൻ വിതരണം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. എറണാകുളം കരയോഗത്തിന്റെ സഹകരണത്തോടെ പാചകം ചെയ്ത 20,365 ഭക്ഷണ പൊതികളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി വിതരണം ചെയ്തത്. മേയർ അഡ്വ.എം. അനിൽകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.എ. ശ്രീജിത്ത്, ഷീബാലാൽ, സുനിത ഡിക്‌സൺ, വി.എ. ശ്രീജിത്ത്, കരയോഗം സെക്രട്ടറി രാമചന്ദ്രൻ (വേണു), സി.ജി. രാജഗോപാൽ, ഉദ്യോഗസ്ഥർ എന്നിവർ ടി.ഡി.എം ഹാളിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.