vacine-chalenge
നെടുവന്നൂർ സ്വദേശി പരേതനായ കെ.ഡി. വർക്കിയുടെ ഭാര്യ ജോണ വർക്കി 15 പേർക്കു കൊവിഡ് വാക്‌സിനുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചെങ്ങമനാട് സഹകരണ ബാങ്ക് പ്രസിഡന്റ് പി.ജെ. അനിലിന് കൈമാറുന്നു

നെടുമ്പാശേരി: വാക്‌സിൻ ചലഞ്ചിലേക്ക് ഭർത്താവിന്റെ സ്മരണാർത്ഥം വീട്ടമ്മ സംഭാവന നൽകി. ചെങ്ങമനാട് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗവും സി.പി.എം നെടുവന്നൂർ മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ കെ.ഡി. വർക്കിയുടെ സ്മരണാർത്ഥം ഭാര്യ ജോണ വർക്കി 15 പേർക്ക് കൊവിഡ് വാക്‌സിനുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകി. ബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ തുക ഏറ്റുവാങ്ങി. ഇ.എം. സലിം, കെ.വി. ഷാലി, എ.വി. ബിജു, എ.എം. നവാസ് വർക്കിയുടെ മക്കളായ കെ.വി. ജിജോ, സോജൻ, ഷിബു എന്നിവർ പങ്കെടുത്തു.