hithakumari
ഹിതലക്ഷ്മി

ആലുവ: വിഷുക്കൈനീട്ടമായി ലഭിച്ച 1400 രൂപ വാക്സിൻ ചലഞ്ചിലേക്ക് നൽകി രണ്ടാം ക്ളാസുകാരി ഹിതലക്ഷ്മി. കഴിഞ്ഞ വർഷം പിറന്നാൾ ഉടുപ്പ് വാങ്ങാൻ സ്വരുക്കൂട്ടിയ 2000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു.

തോട്ടുമുഖം ശിവഗിരി വിദ്യാനികേതനിലെ വിദ്യാർത്ഥിനിയായ ഹിതാലക്ഷ്മി ആലുവ തുരുത്ത് ആയില്യം വീട്ടിൽ എസ്. രാധാകൃഷ്ണന്റെയും പ്രീതിയുടെയും രണ്ടാമത്തെ മകളാണ്. ഹൃദ്യാപാർവതി, ഹൃതികഗായത്രി എന്നിവർ സഹോദരിമാരാണ്.