തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്തിൽ കൊവിഡ് രൂക്ഷമായതിനെത്തുടർന്ന് ലോക്ക് ഡൗൺ പ്രാബല്യത്തിൽ വന്നു. ഇന്നലെ രാവിലെ പല ഇടങ്ങളിലും ജനങ്ങൾ കൂട്ടംകൂടിയെങ്കിലും പൊലീസെത്തി നിയന്ത്രിച്ചു. ഇന്നലെ 30 പേർക്ക് ആർ.ടി.പി.സി.ആർ പരിശോധന നടത്തിയതിൽ 21 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരട് നഗരസഭാ പരിധിയിൽപ്പെട്ടയാൾകൂടി ഇവിടത്തെ പരിശോധനാ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇന്നലെ വൈകിട്ട് വരെ 418 രോഗികളാണ് പഞ്ചായത്ത് പരിധിയിലുള്ളത്. കൂടുതൽ ആറാംവാർഡിലാണ് 39 രോഗികൾ. നാല് രോഗികളുള്ള അഞ്ചാം വാർഡാണ് കുറവ്.

രണ്ടാം വാർഡിലെ അമ്മിണിയുടെ മരണം (83) കൊവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു.

കൊവിഡ് വിവരങ്ങൾ പഞ്ചായത്ത് പ്രസിഡന്റിനും ആരോഗ്യ സ്റ്റാഡിംഗ് കമ്മിറ്റി ചെയർമാനും സെക്രട്ടറിക്കും സമയാസമയങ്ങളിൽ നൽകാറുണ്ടെന്ന് ആരോഗ്യവിഭാഗം പറയുമ്പോഴും കണക്ക് ചോദിക്കുമ്പോൾ യഥാർത്ഥ കണക്ക് ലഭ്യമല്ലാത്തതിനാൽ കൈമലർത്തുകയാണ് പഞ്ചായത്ത് അധികാരികൾ