youth
സംസ്ക്കാരത്തിനായി പള്ളിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ മൃതദേഹമെടുക്കുന്നു

പുത്തൻകുരിശ്: കൊവിഡ് ബാധിച്ച് മരിച്ച പീച്ചിങ്ങചിറ പാലംകൊ​റ്റയിൽ അന്നമ്മയുടെ സംസ്ക്കാരചടങ്ങുകൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തി. കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേയാണ് അന്നമ്മ മരിച്ചത്. ബന്ധുക്കൾ ക്വാറന്റൈനിലായതിനാൽ ചടങ്ങുകൾക്ക് പങ്കെടുക്കാൻ വിലക്കുണ്ട്. ഇതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സമീപിക്കുകയായിരുന്നു. മണ്ഡലം പ്രസിഡന്റ് അരുൺ പാലിയത്തിന്റെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി എബ്രഹാം കെ. സണ്ണി, എൽദോ പൈലി, നിബു തുടങ്ങിയവർ മാനദണ്ഡങ്ങൾ പാലിച്ച് വേളൂർ സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ സംസ്ക്കാരം നടത്തി.