ആലുവ: കൊവിഡ് പരിശോധനാഫലം നെഗറ്റീവാണെന്ന് ഉറപ്പ് ലഭിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് കർശന നടപടി സ്വീകരിക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികളുടെ സേവനം ആവശ്യമുള്ളവർ താമസിക്കുന്ന സ്ഥലങ്ങളിലെത്തി ഇവരെ കൂട്ടിക്കൊണ്ടുപോകണം.
കൊവിഡ് നിയന്ത്രണം ലംഘിച്ചതിന് റൂറൽ ജില്ലയിൽ ഇന്നലെ 120 കേസെടുത്തു. 30 പേരെ അറസ്റ്റുചെയ്തു. നാല് വാഹനം കണ്ടുകെട്ടി. സാമൂഹ്യഅകലം പാലിക്കാത്തതിന് 2325 പേർക്കെതിരെയും മാസ്‌ക് ധരിക്കാത്തതിന് 2010 പേർക്കെതിരെയും നടപടിയെടുത്തതായി പൊലീസ് അറിയിച്ചു.