വൈപ്പിൻ: വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കൊവിഡ് ചികിത്സയ്ക്കായി സി.എഫ്.എൽ.ടി.സി ഉടൻ തുടങ്ങും. ബ്ലോക്ക് അതിർത്തിയിലെ ആദ്യത്തെ സെന്റർ കുഴുപ്പിള്ളി ചെറുവൈപ്പ് കിഴക്ക് കാരുണ്യ ഭവൻ ഓഡിറ്റോറിയത്തിലായിരിക്കും .ഇതിനായി രണ്ട് പ്രൊജക്ടുകൾ തയ്യാറാക്കും. അടിസ്ഥാനസൗകര്യ വികസന പ്രൊജക്ട് ബ്ലോക്ക് തനിച്ചും നടത്തിപ്പുമായി ബന്ധപ്പെട്ടുള്ളത് സംയുക്തപ്രോജക്ടായും ഏറ്റെടുക്കും. ഗ്രാമപഞ്ചായത്തുകളും ഇതിലേക്കാവശ്യമായ ഫണ്ട് വകയിരുത്തും. ഡി.എം.ഒയ്ക്ക് ഇന്നലെ കത്ത് നൽകി.