മൂവാറ്റുപുഴ: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ നിർദേശങ്ങൾ ഏറ്റെടുത്ത് ഉള്ളേലിക്കുന്ന് ചിന്ത സാംസ്കാരിക വേദി. ഗ്രന്ഥശാലയുടെ അക്ഷര സേനകൾ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് രംഗത്തിറങ്ങി. ബോധവത്കരണം, കൊവിഡ് വാക്സിനേഷൻ ഹെൽപ്പ് ഡെസ്ക്ക് ,രക്തം ദാനം നടത്തൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം നൽകൽ എന്നിങ്ങനെയാണ് പ്രവർത്തനങ്ങൾ.
വൈകിട്ട് 4 മുതൽ 7 വരെയുള്ള ഗ്രന്ഥശാലയുടെ പ്രവർത്തന സമയത്ത് ലൈബ്രേറിയിൽ എത്തുന്നവർക്ക് ആവശ്യമായ എല്ലാ വിവരങ്ങളും നൽകും. വായിക്കാൻ ആവശ്യമായ പുസ്തകങ്ങൾ വീട്ടിൽ എത്തിച്ചു നൽകും. വിവരങ്ങൾക്ക് 9746766728 ,9747003886, 9496461017.