അങ്കമാലി: അങ്കമാലി താലൂക്ക് ആശുപത്രിയിൽ കോവിഡ് ചികിത്സാകേന്ദ്രം സജ്ജമാക്കുന്നു. കൊവിഡ് രോഗികളുടെ എണ്ണം നിത്യേന കൂടിവരുന്ന സാഹചര്യത്തലാണ് ചികിത്സയ്ക്കായി പ്രത്യേക സൗകര്യമൊരുക്കാൻ തീരുമാനിച്ചത്. ആശുപത്രിയിൽ താഴത്തെ നിലയിലുുള്ള പുരുഷ, സ്ത്രീ വാർഡുകളാണ് കൊവിഡ് ചികിത്സാ വിഭാഗമാക്കി മാറ്റുന്നത്. സെൻട്രലൈസ്ഡ് ഓക്‌സിജൻ സംവിധാനത്തോടെയാണ് വാർഡ് തുറക്കുന്നത്. 30 കിടക്കകളാണ് സജ്ജമാക്കുന്നത്. നാഷണൽ ഹെൽത്ത് മിഷന്റെയുംനഗരസഭയുടെയും ഫണ്ട് ഉപയോഗിച്ചാണ് പ്രത്യേകം വാർഡ് സജ്ജമാക്കുന്നത്. 10 ദിവസത്തിനുള്ളിൽ പണികൾ പൂർത്തിയാക്കി വാർഡ് തുറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി മെഡിക്കൽ സൂപ്രണ്ട് ഡോ. നസീമ നജീബ് അറിയിച്ചു.