വൈപ്പിൻ: വൈപ്പിനിൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ ചികിത്സയിലിരിക്കുന്നവരുടെ എണ്ണം 2000 കടന്നു. ഇന്നലെ ഞാറക്കൽ പഞ്ചായത്ത് കൂടി കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചതോടെ മൂന്ന് പഞ്ചായത്തുകൾ കണ്ടെയ്‌ൻമെന്റ് സോണിലായി. ആദ്യം പള്ളിപ്പുറവും തുടർന്ന് എളങ്കുന്നപ്പുഴയുമാണ് കണ്ടെയ്‌ൻമെന്റ് സോണിലായത്.
നൂറ്റമ്പതോളം സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന വൈപ്പിൻ മേഖലയിൽ പത്തോളം ബസുകൾ മാത്രമാണ് ഇന്നലെ ഓടിയത്. യാത്രക്കാർ നാമമാത്രമായിരുന്നു. ഇന്ന് മുതൽ ബസ് സർവീസ് പൂർണമായും നിലക്കാനാണ് സാദ്ധ്യത. കെ.എസ്.ആർ.ടി.സി ബസുകളിൽ ചിലത് സർവീസ് നടത്തുന്നുണ്ട്. തൃശൂർ - എറണാകുളം ജില്ലകളെ ബന്ധിപ്പിച്ച് സർവീസ് നടത്തുന്ന മുനമ്പം - അഴീക്കോട് ജങ്കാർ തൃശൂർ കളക്ടറുടെ നിർദ്ദേശത്തെത്തുടർന്ന് നിർത്തിവെച്ചു. മുനമ്പം പൊലീസ് പട്രോളിംഗ് നടത്തി വൈകിട്ട് അഞ്ചിനുതന്നെ വ്യാപാരസ്ഥാപനങ്ങൾ അടപ്പിച്ചു.
ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവരുടെ കണക്ക്: എളങ്കുന്നപ്പുഴ 117, പള്ളിപ്പുറം 116, ഞാറക്കൽ 51, എടവനക്കാട് 30, നായരമ്പലം 25, കുഴുപ്പിള്ളി 22.