മുളന്തുരുത്തി: പഞ്ചായത്തിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതിനാൽ പഞ്ചായത്ത് പ്രദേശം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളുടെ പ്രവർത്തനം രാവിലെ 7 മുതൽ വൈകിട്ട് 5 വരെയായി നിയന്ത്രിക്കും. ഇന്ധനപമ്പുകൾ, മെഡിക്കൽ സ്റ്റോർ എന്നിവ രാത്രി 9മണി വരെ പ്രവർത്തിക്കാം. അത്യാവശ്യവിഭാഗത്തിൽപ്പെടാത്ത സ്ഥാപനങ്ങൾ തുറക്കാൻ പാടില്ലെന്നും തീരുമാനിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.