kklm
വാക്സിൻ ചലഞ്ചുമായി പി.എം.രാജു തന്റെ വാഹനത്തിനൊപ്പം

കൂത്താട്ടുകുളം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമടച്ച് ഓട്ടോറിക്ഷ തൊഴിലാളി. ഇന്നത്തെ വരുമാനം വാക്സിൻ ചലഞ്ചിലേക്ക് എന്ന പോസ്റ്റർ പതിച്ച ഓട്ടോറിക്ഷയുമായി വെളിയന്നൂർ സ്വദേശിയായ പി.എം.രാജു കൂത്താട്ടുകുളം കീർത്തി സ്റ്റാൻഡിൽ ഓട്ടം തുടങ്ങി. സാമൂഹ്യ മാധ്യമങ്ങളിലൂട ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നു. ഇന്നലെ തനിക്ക് ലഭിച്ച 11733 രൂപ ദുരിതാശ്വാസ നിധിയിൽ നൽകി.